
ദോഹ: 'കത്താറ ഫാൽക്കൺ ആൻഡ് ഹണ്ടിംഗ് ചാമ്പ്യൻഷിപ്പ് 2026'-ന്റെ മൂന്നാം പതിപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ രണ്ട് രാത്രി 11 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫാൽക്കൺ ഉടമകൾക്ക് ഓൺലൈൻ രജിസ്ട്രേഷനായി 11 ദിവസത്തെ മതിയായ സമയം നൽകാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നതെന്ന് അൽ-ഖന്നാസ് സൊസൈറ്റി ചാമ്പ്യൻഷിപ്പ് ഡയറക്ടറും മർമി ഫെസ്റ്റിവൽ ചെയർമാനുമായ മിത്അബ് മുബാറക് അൽ-ഖഹ്താനി അറിയിച്ചു. നേരിട്ടുള്ള രജിസ്ട്രേഷനും പരിശോധനയും ഡിസംബർ 2, 3 തീയതികളിൽ കത്താറയിലെ ബിൽഡിംഗ് നമ്പർ 33-ൽ പ്രവർത്തിക്കുന്ന അൽ-ഖന്നാസ് ഖത്തരി സൊസൈറ്റി ആസ്ഥാനത്ത് നടക്കും.
സീലൈനിലെ സബ്ഖത് മർമിയിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. സലൂക്കി റേസ് (Saluki race) യോഗ്യതാ മത്സരങ്ങൾ ഡിസംബർ 5 ശനിയാഴ്ചയും, ഫൈനൽ മത്സരം ഡിസംബർ 12-നും നടക്കും. 'അൽ-ദഅ്വ്' (Al-Da'w), 'അൽ-തലാഅ്' (Al-Tala'a) മത്സരങ്ങൾക്ക് 2026 ഡിസംബർ 8-ന് തുടക്കമാകും.










